അനന്യക്കുട്ടിയും കൂട്ടുകാരികളും പാടി അഭിനയിച്ച ഗുരുവായൂരപ്പ ഭക്തിഗാനം

പ്രശസ്ത സിനിമാ സംഗീത സംവിധായകനായ ശ്രീ.എം.ജയചന്ദ്രൻ്റെ സംഗീതത്തിൽ ഫ്ലവേഴ്സ് ടോപ് സിംഗറിലെ മത്സരാർത്ഥികളായ അനന്യ,വൈഷ്ണവി,ദേവിക,കൃഷ്ണദിയ പാടി അഭിനയിച്ച ഗുരുവായൂർ കണ്ണൻ എന്ന കൃഷ്ണഭക്തിഗാനം പുറത്തിറങ്ങി.ഭക്തിരസം തുളുമ്പുന്ന നിരവധി ഹിറ്റ് ഗാനങ്ങൾക്ക് രചന നിർവ്വഹിച്ച ശ്രീ.എസ്.രമേശൻ നായരാണ് ഈ ഗാനം എഴുതിയത്

ഗുരുവായൂർ ദേവസ്വം നിർമ്മിക്കുന്ന ശ്രീവത്സം എന്ന ഏറ്റവും പുതിയ ആൽബത്തിലെ നെറ്റിയിൽ ഗോപിക്കുറി എന്ന് തുടങ്ങുന്ന ഈ ഗാനത്തിൻ്റെ വീഡിയോ നിങ്ങൾക്കായി സന്തോഷപൂർവ്വം സമർപ്പിക്കുന്നു.കാണാനും കേൾക്കാനും മനോഹരമായ ഈ ഭക്തിഗാനത്തിന് മികച്ച അഭിപ്രായങ്ങളാണ് പലരും പങ്കുവെയ്ക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി കൊണ്ടിരിക്കുന്ന ഈ ഗാനം ഇതാ ആസ്വദിക്കാം