ലൈവായ് സ്റ്റേജിൽ പാട്ടുകൾ പാടി ശ്രേയ ഘോഷാൽ..മലയാളി ഗായികയാണോ എന്ന് ഒരു നിമിഷം സംശയിച്ചുപ്പോകും..

മലയാള മണ്ണിൽ പാട്ടിൻ്റെ പൂക്കാലം തീർത്ത പ്രിയ ഗായികയാണ് ശ്രേയ ഘോഷാൽ.പാടിയ ഗാനങ്ങൾക്ക് പത്തരമാറ്റിൻ്റെ പൊൻ തിളക്കം.ചെറിയ കുട്ടികൾ മുതൽ പ്രായമായവരുടെ ചുണ്ടുകളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നുണ്ട് ശ്രേയയുടെ ഓരോ ഗാനങ്ങളും. ആകർഷകമായ സ്വരമാധുരി മാത്രമല്ല ഉച്ചാരണ ശുദ്ധിയും മറ്റുള്ളവരിൽ നിന്നും ഈ ഗായികയെ വ്യത്യസ്തയാക്കുന്നു

ഈ വർഷത്തെ വനിതാ ഫിലിം അവാർഡ് 2020 വേദിയിൽ ശ്രേയ മധുര ഗാനങ്ങളാൽ കാണികളുടെ മനസ്സ് നിറച്ചു.മോഹൻലാൽ,പ്രിത്ഥിരാജ്,മഞ്ജു വാര്യർ തുടങ്ങി ചലച്ചിത്ര ലോകത്തെ പ്രശസ്തരായ നിരവധി പ്രതിഭകൾ പങ്കെടുത്തു.വനിതയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനകം ഒരു ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു.

Scroll to Top