എന്ത് ചേലാണ് കാണാൻ ശരിക്കും ഉണ്ണിയാർച്ച തന്നെ..വടക്കൻ പാട്ടിൻ്റെ ഈരടികളുമായി അനൂസ്

കളിയും ചിരിയും കൊച്ചു വർത്തമാനങ്ങളുമായി പാട്ടുവേദിയിൽ ഉത്സവ പ്രതീതി ഉണർത്തുന്ന പ്രകടനങ്ങൾ കാഴ്ച്ചവെച്ച കുഞ്ഞു താരമാണ് അനന്യക്കുട്ടി. എന്നും വളരെ എനർജറ്റിക്കോടെ ഗാനങ്ങൾ പാടി നമ്മളെ സന്തോഷിപ്പിച്ച ഈ മിടുക്കി മറ്റ് സംഗീത റിയാലിറ്റി ഷോകളിലും തൻ്റെ കഴിവ് ഇതിന് മുന്നേ തെളിച്ചിട്ടുളളതാണ്

എം.ജയചന്ദ്രൻ്റെ സംഗീതത്തിൽ പുറത്തിറങ്ങാൻ പോകുന്ന ശ്രീവത്സം എന്ന ഭക്തിഗാന ആൽബത്തിലും മോൾക്ക് നല്ലൊരു ഗാനം പാടാൻ അവസരം ലഭിച്ചു. ഒതേനെൻ്റെ മകൻ എന്ന പഴയകാല സിനിമയ്ക്കായി ശ്രീ.വയലാർ രാമവർമ്മ എഴുതി ദേവരാജൻ മാസ്റ്റർ സംഗീതം പകർന്ന് പി.സുശീലാമ്മ പാടിയ ഗാനമാണ് മോൾ ഈ വേദിയിൽ ആലപിച്ചിരിക്കുന്നത്.