ഇദ്ദേഹം ദൈവത്തിന്റെ വരദാനം തന്നെയാണ്.. അല്ലെങ്കിൽ ഈ രീതിയിൽ പുല്ലാങ്കുഴൽ വായിക്കാൻ സാധിക്കില്ല

കൈയ്യിൽ ഒരു പുല്ലാങ്കുഴലുമായ് വന്ന് സംഗീത പ്രേമികളുടെ ഹൃദയം കവർന്നെടുത്ത ഒരു കള്ള കൃഷ്ണൻ തന്നെയാണ് ശ്രീ.രാജേഷ് ചേർത്തല
എങ്ങിനെ അഭിനന്ദിച്ചാലും ഏത് വാക്കുകൾ കൊണ്ട് വർണ്ണിച്ചാലും മതിയാകാതെ വരും. ഈശ്വരൻ്റെ അനുഗ്രഹം ലഭിച്ച ഈ കലാപ്രതിഭ ഇന്ന് നമ്മൾ മലയാളികൾക്ക് തന്നെ അഭിമാനമായി മാറിയിരിക്കുന്നു.

എങ്ങിനെയാണ് ഇദ്ദേഹത്തിന് ഇത്രയും മധുരമായി ഓടക്കുഴൽ വായിക്കാൻ കഴിയുന്നത് എന്ന് ഓർക്കുമ്പോൾ അദ്ഭുതം തോന്നുന്നു. കാതുകളെ കുളിരണിയിച്ച് ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്ന ഈ ശുദ്ധസംഗീതം ഒരു തോരാ മഴപ്പോലെ മനസ്സുകളിൽ പെയ്തിറങ്ങട്ടെ. സരിഗമപ റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയ രാജേഷ് ചേർത്തലയുടെ ഉഗ്രൻ പെർഫോമൻസ് കാണാം.