പകരം വയ്ക്കാനില്ലാത്ത ശബ്ദമാധുര്യം.. ഉണരൂ വേഗം സുമറാണിയുമായി ജാനകിയമ്മ

ഗാനകോകിലം എന്ന് ആസ്വാദകർ ഒരേ സ്വരത്തിൽ വിശേഷിപ്പിക്കുന്ന ജാനകിയമ്മ ഒരു ഇതിഹാസ ഗായികയാണ്. കേൾക്കുമ്പോൾ തന്നെ ശരീരം കോരിത്തരിച്ചുപ്പോകുന്ന ആ കുയിൽ നാദത്തിൽ എത്രയെത്ര അനശ്വര ഗാനങ്ങൾ പിറവിയെടുത്തു. നിത്യവിസ്മയമായി ഇന്നും തുടരുന്ന ജാനകിയമ്മയുടെ ആലാപനം കേൾക്കുന്തോറും കൂടുതൽ ഇഷ്ടം തോന്നിപ്പോകുന്നു.

പഴയകാലത്തെ ഒരു സ്റ്റേജ് പ്രോഗ്രാമിൽ നിന്നുള്ള കുറച്ചു ഭാഗങ്ങളാണ് ഇവിടെ വീഡിയോയിൽ നമ്മുക്ക് കാണാൻ കഴിയുന്നത്.ലാലേട്ടനെ സ്റ്റേറ്റേജിലേയ്ക്ക് ക്ഷണിച്ച് ഒരു സ്നേഹ സമ്മാനം നൽകിയതിന് ശേഷം ഈ ഒരു ഗാനം അമ്മ ആലപിക്കുന്നത് കാണാം. ഭാവവ്യത്യാസമില്ലാതെ കൈയ്യിൽ ഒരു ബുക്കുമായി നിന്ന് ജാനകിയമ്മ പാടുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.