ആദിക്കുട്ടൻ അതിസുന്ദരമായി പാടി.. ആരും കൈയ്യടിച്ചു പോകുന്ന പ്രകടനം.. മോന് അഭിനന്ദനങ്ങൾ

ബെസ്റ്റ് പെർഫോമർ ഓഫ് ദ ഡേ ലഭിച്ച ആദിത്യൻ്റെ ഒരു കലക്കൻ പ്രകടനം. ഡിസ്കോ പാട്ടിനൊപ്പം ചുവടുകൾ വെച്ച് വളരെ സന്തോഷത്തോടെ മോൻ ഇന്ന് പാടുന്നത് കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. ശബ്ദം മാറി വരുന്നതിൻ്റെ കുറച്ചു പ്രശ്നങ്ങൾ പാടുമ്പോൾ തടസ്സമായി പലപ്പോഴും വരാറുണ്ടെങ്കലും മോൻ അതിനെ ആത്മവിശ്വാസത്തോടെ മറികടന്ന് മുന്നേറുകയാണ്.

ഈ ഒരു പെർഫോമൻസിൽ പ്രത്യേകിച്ച് അങ്ങിനെ വലിയ പ്രശ്നങ്ങൾ ഒന്നും എടുത്ത് പറയാൻ ഇല്ലെന്നു ജഡ്ജസ്സ് അഭിപ്രായപ്പെട്ടു. ആദിത്യൻ്റെ ഇപ്പോഴത്തെ ശബ്ദത്തിന് അനുയോജ്യമായ ഒരു ഗാനം തന്നെ അച്ഛൻ തിരഞ്ഞെടുത്തു നൽകിയതിന് അഭിനന്ദനങ്ങൾ. പ്രഭു എന്ന ചിത്രത്തിൽ ഏറ്റുമാനൂർ ശ്രീകുമാർ രചന നിർവ്വഹിച്ച് ശങ്കർ ഗണേഷ് സംഗീതം നൽകി ദാസേട്ടൻ ആലപിച്ച ഗാനം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top