ആദ്യം പാട്ട്, പിന്നെ മിമിക്രി ഈ ഡോക്ടർ നല്ലൊരു കലാകാരിയാണ്.. ഇങ്ങിനെയുള്ളവരെ പ്രോത്സാഹിപ്പിക്കണം

നമ്മുക്ക് ചുറ്റും ധാരാളം കഴിവുള്ള വ്യക്തികളുണ്ട്. പല മേഖലയിൽ ജോലി ചെയ്യുന്നവരായാലും അവരുടെ ഉള്ളിൽ ഒരു കലാകാരനോ, കലാകാരിയോ ഉണ്ടായിരിക്കും. ആഗ്രഹിച്ച രീതിയിൽ തൻ്റെ കഴിവുകളുമായി മുന്നോട്ട് പോകാൻ കഴിയാത്തവരും ഒരുപാടുണ്ട്. ഇതുപോലെയുള്ളവർക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാൻ വേദി ലഭിക്കുന്നത് വലിയ കാര്യമാണ്

ഹോമിയോപ്പതി ഡോക്ടറായ ഫെമി കോമഡി ഉത്സവത്തിൽ അവതരിപ്പിച്ച ഈ പ്രകടനം ഗംഭീരം എന്ന് തന്നെ വിശേഷിപ്പിക്കാം. നന്നായ് പാട്ട് പാടുക മാത്രമല്ല സംഗീതോപകരണളുടെ ശബ്ദം പെർഫെക്ടായി അനുകരിച്ചും ഈ പ്രതിഭ ഞെട്ടിച്ചു. പ്രൊഫഷനൊപ്പം കഴിവും ഒരുമിച്ച് കൊണ്ടു പോകുന്ന ഈ പെൺകുട്ടിയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.