കുപ്പിവള കൈകളും കുന്നിമണി മൂക്കുത്തിയുമായി വന്ന് ഒരു മാജിക് പെർഫോമൻസ് സമ്മാനിച്ച് വൈഷ്ണവി

ആലാപന മികവിന്റെ സൗന്ദര്യം കൊണ്ടും, പ്രായത്തിൽ കവിഞ്ഞ പക്വത കൊണ്ടും, വിനയം കൊണ്ടും മലയാളികളുടെ മനസ്സിൽ പാട്ടിന്റെ രാജകുമാരി എന്ന സ്ഥാനം പിടിച്ച ഒരു കൊച്ചു സുന്ദരിയാണ് വൈഷ്ണവി. മോൾ പാടുന്ന പാട്ടുകളെല്ലാം ഒന്നിൽ നിന്നും വ്യത്യസ്തമായ ഗാനങ്ങൾ ആണ്. ഈ ചെറു പ്രായത്തിലെ ശ്രുതി ശുദ്ധമായി ഭാവത്തോടെ പാടുക എന്നത് വലിയ കാര്യമാണ്.

ഓരോ വരിയിലും ഭാവത്തിന്റെ മാന്ത്രികത ഒളിപ്പിച്ചു വയ്ക്കുന്ന കുഞ്ഞു വാനമ്പാടി. അധികം ശ്രദ്ധിക്കപ്പെടാത്ത പാട്ടുകൾ പാടി പ്രേക്ഷക മനം കുളിർപ്പിക്കുന്ന പൊന്നു മോൾക്ക് ആശംസകൾ. ദിലീപ്, ഹരിശ്രീ അശോകൻ എന്നിവർ അഭിനയിച്ച കോമഡി ചലച്ചിത്രം ഈ പറക്കും തളികയിൽ എം.ജി.ശ്രീകുമാറും ചിത്രയും ചേർന്ന് ആലപിച്ച ഗാനമാണ് വൈഷ്ണവി പാടിയത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ഔസേപ്പച്ചൻ്റെ സംഗീതം

Scroll to Top