മധുരിയ്ക്കും ഓർമ്മകളെ തഴുകിയുണർത്തിയ സുവർണ്ണ ഗാനവുമായി സൂര്യനാരായണൻ

ജീവിതത്തിന്റെ മധുരം നിറഞ്ഞ ഓർമ്മകൾ ഉള്ള പഴയ കാലത്തേക്ക് മലർ മഞ്ചലിൽ ആസ്വാദകനെ കൊണ്ടു പോയി നമ്മുടെ സൂര്യനാരായണൻ. തിരക്കും ടെൻഷനും നിറഞ്ഞ ഓട്ടത്തിനിടയിൽ മോൻ്റെ സംഗീതം നൽകുന്ന സാന്ത്വനം പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല. ഫാമിലി റൗണ്ടിൽ വളരെ നല്ലൊരു പ്രകടനം അവതരിപ്പിക്കാൻ കഴിഞ്ഞിരിക്കുന്നു.

വർഷങ്ങൾ എത്ര കടന്നു പോയാലും പഴയ തലമുറയും പുതിയ തലമുറയും ഏറെ ഇഷ്ടപ്പെടുന്ന ഈ ഗാനങ്ങൾ എന്നും നിലനിൽക്കും. എക്കാലവും മലയാളികൾ മനസ്സിൽ കൊണ്ടു നടക്കുന്ന ഈ പാട്ടുകൾ കുട്ടികൾ പാടി കേൾക്കുന്നത് സന്തോഷം നൽകുന്നു. കെ.പി.എ.സിയുടെ ജനനി ന്മഭൂമി എന്ന നാടകത്തിന് വേണ്ടി ശ്രീ.ഒ.എൻ.വി.കുറുപ്പ് രചിച്ച് ദേവരാജൻ മാസ്റ്റർ സംഗീതം പകർന്ന് സി.ഒ.ആൻ്റോ സാറാണ് പാടിയത്