കരയേണ്ട മകനെ ഞാനുണ്ട് ചാരെ..വേദനിക്കുന്ന മനസ്സുകൾക്ക് ഒരു സാന്ത്വന ഗാനവുമായി അഭിജിത്തും ചന്ദ്രലേഖയും

നവമാധ്യമങ്ങൾ കണ്ടെത്തിയ രണ്ട് മുത്തുകളാണ് അഭിജിത്ത് കൊല്ലവും ചന്ദ്രലേഖയും. സോഷ്യൽ മീഡിയ തരംഗത്തിൽ ഉയർന്ന് വന്ന ഈ ഗായകർക്ക് വലിയ സ്വീകാര്യതയാണ് ചുരുങ്ങിയ നാളുകൾ കൊണ്ട് ലഭിച്ചത്. ശബ്ദവും പാടാനുള്ള കഴിവും ദൈവാനുഗ്രഹമായി ലഭിച്ച ഈ പ്രതിഭകളെ വളരെയധികം സ്നേഹത്തോടെ ഗാനാസ്വാദകർ ഹൃദയത്തിലേറ്റി.

2018 ൽ പുറത്തിറങ്ങിയ ഒരു ആൽബം സോങ്ങ് പ്രിയപ്പെട്ടവർക്കായി ഇതാ സമർപ്പിക്കുന്നു. സിയോൺ ക്ലാസിക്സിൻ്റെ ബാനറിൽ ജിനോ കുന്നുംപ്പുറത്താണ് ഈ വീഡിയോ ആൽബത്തിൻ്റെ നിർമ്മാണവും സംവിധാനവും ചെയ്തിരിക്കുന്നത്. മറിയാമ്മ ടീച്ചറുടെ രചനയും സംഗീതവും മികച്ചു നിൽക്കുന്നു. കീബോർഡ് പ്രോഗ്രാമിങ്ങ് ചെയ്തത് പ്രശസ്ത കലാകാരനായ അനൂപ് കോവളമാണ്. അഭിജിത്തിൻ്റെയും ചന്ദ്രലേഖയുടെയും സുന്ദരമായ ആലാപനം