പ്രായത്തേക്കാൾ പക്വതയുള്ള ആലാപനം..റിച്ചുവിൻ്റെ കഴിവിന് മുന്നിൽ കൈക്കൂപ്പി നമിക്കുന്നു

ഒരു പൂവ് വിരിയുന്നതു പോലെ, നേർത്തൊരു കുളിർകാറ്റ് വീശുന്നതു പോലെ, അത്രമേൽ സ്വാഭാവികവും അനായാസവുമായാണ് ഓരോ ഗാനവും റിച്ചൂട്ടൻ പാടുന്നത്. വയസ്സ് എന്നത് വെറും അക്കങ്ങൾ ആണെന്ന് ഓരോ തവണയും ഈ വാവയുടെ പാട്ടുകൾ തെളിയിച്ചിരിക്കുന്നു. ഇപ്പോഴത്തെ സാഹചര്യങ്ങളിൽ മനസ്സിന് ലഭിക്കുന്ന അപൂർവ്വ സന്തോഷങ്ങൾ ഇതൊെക്കയാണ്

കാലങ്ങൾ കൊണ്ട് മായ്ക്കാനാവാത്ത എവർഗ്രീൻ ഹിറ്റ് പ്രണയ നൊമ്പര ഗാനം അസാധ്യ ഫീലോടെ മോൻ പാടുമ്പോൾ മിഴികളിൽ നിന്ന് ജലകണികകൾ ഭൂമിയെ സ്പർശിക്കുന്നു. പ്രതാപ് പോത്തൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഡെയ്സി എന്ന സിനിമയിലെ ഗാനമാണ് റിച്ചു ആലപിച്ചത്. പി.ഭാസ്ക്കരൻ മാഷിൻ്റെ രചനയ്ക്ക് ശ്യാം സാറിൻ്റെ സംഗീതം. ദാസേട്ടനാണ് ചിത്രത്തിൽ പാടിയിരിക്കുന്നത്