ഇന്നത്തെ ഓറഞ്ചിൻ്റെ പെർഫോമൻസ് ഏറ്റവും മികച്ചത് എന്നേ എനിയ്ക്ക് പറയാനുള്ളു.. എം.ജെ സർ

മനുഷ്യരുടെ പച്ചയായ ജീവിതത്തിൻ്റെ നേർകാഴ്ച്ചയാണ് നാടകങ്ങൾ. പണ്ട് കാലത്ത് സർവ്വ സാധാണമായി അരങ്ങിൽ നാടക കലാകാരന്മാർ കെട്ടിയാടിയ വേഷങ്ങൾ എത്രമാത്രം നമ്മുടെ ഹൃദയത്തെ സ്പർശിച്ചിരിക്കുന്നു. പ്രത്യേകമായ ആലാപന ശൈലിയിലുള്ള ആ പഴയ നാടക ഗാനങ്ങളോട് ഇന്നും മലയാളിയ്ക്ക് ഒരുപാട് ഇഷ്ടം തന്നെയാണ്.

ദേവിക ഫാമിലിയുമൊത്ത് വെള്ളാരം കുന്നിലേ എന്ന് ആരംഭിക്കുന്ന വളരെ പ്രശസ്തമായ നാടക ഗാനവുമായി എത്തിയിരിക്കുന്നു. ആദ്യം മുതൽ അവസാനം വരെ നല്ല ഒഴുക്കോടെ പാടാൻ മോൾക്ക് കഴിഞ്ഞു എന്നുള്ളത് അഭിനന്ദിച്ചേ മതിയാകൂ. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിനായി പ്രിയ കവി ഒ.എൻ.വി കുറുപ്പ് സർ എഴുതി ദേവരാജൻ മാസ്റ്റർ സംഗീതം നൽകി കെ.പി.എ.സി സുലോചന അമ്മ പാടിയ ഗാനം