ചൂളമടിച്ച് കറങ്ങി നടക്കും.. ചിത്ര ചേച്ചിയുടെ പാട്ടിന് മനോഹരമായ കവർ വേർഷൻ ഒരുക്കി ശ്വേത അശോക്

സംഗീത റിയാലിറ്റി ഷോകളിലൂടെ പാട്ടിൻ്റെ ലോകത്ത് സ്വരവസന്തം തീർക്കുന്ന അനുഗൃഹീത ഗായികയാണ് ശ്വേത അശോക്. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സീ കേരളം ചാനലിൻ്റെ സരിഗമയിലും ഉജ്ജ്വല പ്രകടനത്തിലൂടെ ഈ ഗായിക തൻ്റെ സംഗീത യാത തുടരുകയാണ്. സിനിമ പിന്നണിയിയിൽ പാടാനുള്ള ഭാഗ്യവും ശ്വേതയ്ക്ക് ഇതിനോടകം ലഭിച്ചു.

അഞ്ച് വയസ്സ് മുതൽ തന്നെ സംഗീതം പഠിച്ചു തുടങ്ങിയ ശ്വേത നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഗന്ധർവ്വ സംഗീതം, മഞ്ച് സ്റ്റാർ സിംഗർ തുടങ്ങിയ മ്യൂസിക്ക് റിയാലിറ്റി ഷോകളിലും ഈ ഗായികയ്ക്ക് പങ്കെടുക്കാൻ സാധിച്ചു. സമ്മർ ഇൻ ബത്ലഹേം എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ ചിത്ര ചേച്ചി പാടിയ ഗാനം ശ്വേതയുടെ ശബ്ദത്തിലൂടെ വീണ്ടും നമ്മുക്ക് ആസ്വദിക്കാം. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് വിദ്യാസാഗറിൻ്റെ സംഗീതം