നിറകണ്ണുകളുമായി രജിത് സർ അമ്മയുടെ ഓർമകളിലൂടെ ഒരു യാത്ര..ഹൃദയസ്പർശിയായ ഗാനം

ബിഗ്ബോസ് സീസൺ രണ്ടിലൂടെ
ജനശ്രദ്ധ പിടിച്ചുപറ്റിയ ഒരാളാണ് ഡേ:രജിത്‌.
സർ അമ്മയുടെ ഓർമകളിൽ കരയുന്നത്
ഈ ഷോയുടെ പല ഭാഗങ്ങളിലും നമ്മൾ കാണുകയുണ്ടായി. ജീവന്റ ഓരോ അണുവിലും അമ്മയെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരു മകനെ നമുക്ക് കാണാം. തന്റെ ജീവിതം തന്നെ അമ്മക്ക് മാത്രമായി ഉഴിഞ്ഞുവച്ച ഒരു മനുഷ്യനാണ് രജിത് സർ

അവസാന നാളിൽ അമ്മ കിടപ്പിലാവുകയും വെള്ള തുണിയിൽ പൊതിഞ്ഞ് അമ്മയുടെ ചേതനയറ്റ ശരീരം കണ്ട കാഴ്ച നിറമിഴിയോടെ പറയുമ്പോൾ രജിതിനെ സ്നേഹിക്കുന്ന ഓരോ വ്യക്തിയും പച്ചയായ ആ മനുഷ്യനെ പോലെ കരഞ്ഞു പോകും. ക്ഷമാശീലനായ ഇദ്ദേഹം പാവപ്പെട്ടവരെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഷറഫ് കത്തിച്ചാലിൻ്റെ ഗാനരചനയിലും സംഗീതത്തിലും പിറന്ന ഈ ഗാനം പാടിയിരിക്കുന്നത് ബിജു നാരായണനാണ്.