മലയാളിയായ ആര്യനന്ദ ഹിന്ദി റിയാലിറ്റിഷോയിൽ തകർത്തുപാടി കൈയടി നേടിയപ്പോൾ

സ്വരരാഗമായ് ഹിന്ദി റിയാലിറ്റിഷോയെ കുളിരണിയിച്ച കൊച്ച് വാനമ്പാടി ആര്യനന്ദ ഇന്ന് പ്രേക്ഷക മനസ്സ് കീഴടക്കി യാത്ര തുടരുന്നു. വളരെ ചെറുപ്രായത്തിൽ തന്നെ സംഗീതത്തെ നെഞ്ചിലേറ്റിയ ഈ അനുഗ്രഹീത ഗായിക മലയാളികളുടെ അഭിമാനമായി മാറിക്കഴിഞ്ഞു. സംഗീത അദ്ധ്യാപകരായ അച്ഛന്റെയും അമ്മയുടെയും അടുക്കൽ നിന്നാണ് പാട്ട് പഠിക്കാൻ തുടങ്ങിയത്.

ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ഈ കൊച്ച് മിടുക്കി ഇരുപത്തിയഞ്ച് പാട്ടുകൾ നാല് ഭാഷകളിൽ നിർത്താതെ മൂന്ന് മണിക്കൂർ പാടി ശ്രദ്ധ നേടിയിട്ടുള്ളതും പ്രശംസനീയമാണ്. ഈ പ്രായത്തിൽ നിരവധി പുരസ്കാരങ്ങളും ആര്യനന്ദയെ തേടി എത്തി. അതിശയകരവും ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ മധുരമുള്ള ശബ്ദത്തിനുടമയാണ് ഈ കലാകാരി.