കൊറോണയെ തുടർന്ന് സ്കൂൾ അടച്ചപ്പോൾ തൻ്റെ ടീച്ചറെ കാണാൻ വാശി പിടിച്ച് കരയുന്ന കുരുന്ന്

സ്കൂളിലെ ടീച്ചറെ കാണാൻ വാശി പിടിച്ച് കരയുന്ന മോളെ കണ്ടു കൊണ്ടിരിക്കുന്നത് തന്നെ എത്ര മനോഹരമാണ്. സ്കൂളിൽ പോകാൻ മടിക്കുന്ന കുട്ടികളിൽ നിന്നും നല്ലൊരു മാതൃകയാണ് ഈ കുഞ്ഞ് മോൾ. കുഞ്ഞിന്റെ അമ്മയാണ് ഈ വീഡിയോ പകർത്തിയത്. കൊറോണ എന്ന വലിയ ഒരു വൈറസിൽ നിന്നും രക്ഷ നേടാൻ വേണ്ടിയാണ് സ്കൂൾ അവധി പ്രഖ്യാപിച്ചത്. തന്റെ അമ്മയേപ്പോലെ ഏറെ ഇഷ്ടമായിരിക്കണം ഈ കുഞ്ഞ് മോൾക്ക് ടീച്ചറോട് ഉള്ളത് എന്നത് ഈ വീഡിയോയിൽ വ്യക്തമാണ്.

അമ്മ എന്തൊക്ക പറഞ്ഞ് സമാധാനിപ്പിക്കാൻ നോക്കിയിട്ടും കുഞ്ഞ് ഓരോന്ന് പറഞ്ഞ് കരഞ്ഞ് കൊണ്ടിരിക്കുന്നു. ഈ വീഡിയോ ഇറങ്ങി കുറച്ച് സമയങ്ങൾക്കകം സോഷ്യൽ മീഡിയയിൽ ഈ കുട്ടി താരം ശ്രദ്ധ നേടി. ഇന്നത്തെ കാലത്തും അമ്മയെ പോലെ കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന ടീച്ചർമാർ ഉണ്ടെന്നുള്ളതും അഭിമാനകരമാണ്. കുഞ്ഞ് മോൾക്ക് എത്രയും പെട്ടെന്ന് സ്കൂളിൽ പോകാനും തന്റെ പ്രിയപെട്ട ടീച്ചറമ്മയെ കാണാനും സാധിക്കട്ടെ