മഹാമാരിയെ ചെറുത്ത് തോല്പിച്ച് ലോകത്തിന് മാതൃകയാകാം.. ജാഗ്രത ഗാനവുമായി റിച്ചുക്കുട്ടൻ

നമ്മുടെ സമൂഹത്തിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാവ്യാധി തടയാൻ ജാഗ്രതയോടെ നേരിടാൻ ആണ് റിച്ചു കുട്ടൻ പാട്ടിലൂടെ ഏവർക്കും പറഞ്ഞ് തരുന്നത്. ടോപ് സിംഗറിലെ മുത്തായ റിച്ചു പാട്ടിന്റെ വേറെ തലങ്ങളിൽ നമ്മളെ കൂട്ടികൊണ്ട് പോയ ഒരു പാട് നല്ല മുഹൂർത്തങ്ങൾ ഉണ്ട്. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് കരുതലോടെ മുന്നോട്ട് പോകാൻ ഈ ഗാനം മറ്റുള്ളവർക്ക് പ്രേരണയാകട്ടെ

കൊറോണ വൈറസിനേ കുറിച്ചും അത് വരാതിരിക്കാൻ നാം ഓരോരുത്തരും ജാഗ്രതയോടെ ഇരിക്കണമെന്നും ഒരു കുഞ്ഞായ റിച്ചു കുട്ടനും അതുപോലെ നമ്മുടെ കുഞ്ഞ് മക്കൾക്ക് വരെ അറിയാം. നമ്മൾ ഓരോരുത്തരും ജാഗ്രതയോടെ കരുതലോടെ മുന്നേറുകയാണ് വേണ്ടത്. പ്രളയവും നിപ്പയും വന്നപ്പോൾ നമ്മൾ ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ചതു പോലെ കൊറോണ വൈറസിനെയും അതിജീവിക്കുക തന്നെ ചെയ്യാം. നമ്മൾക്കും റിച്ചു കുട്ടനോടപ്പം ചേരാം.

Scroll to Top