നൂറിന്റെ നിറവിൽ സരിഗമപ വേദി.. വിരലുകളാൽ മാന്ത്രിക സംഗീതം തീർത്ത് ആരോമൽ

സരിഗമപ റിയാലിറ്റി ഷോയുടെ നൂറാം എപ്പിസോഡ് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടിക്കൊണ്ട് വിരലുകളാൽ ഇന്ദ്രജാലം തീർക്കുകയാണ് ആരോമൽ എന്ന മിടുക്കൻ. അസാധ്യമായ കഴിവു കൊണ്ട് ലക്ഷക്കണക്കിന് വരുന്ന പ്രേക്ഷകരുടെ നെഞ്ചിൽ സ്ഥാനം നേടാൻ ഈ മിടുക്കന് കഴിഞ്ഞു. പലപ്പോഴായി നമ്മൾ ആ കഴിവ് കണ്ട് അദ്ഭുതപ്പെട്ടിട്ടുണ്ട്. സോഷ്യൽ മീഡിയ ഇതിനോടകം തന്നെ ഈ കലാകാരനെ ഏറ്റെടുത്തു കഴിഞ്ഞു. കൈവിരലിന്റെ ഇന്ദ്രജാലത്തിൽ നാം ലയിച്ചു പോകും എന്നതിൽ യാതെരു സംശയവുമില്ല.

സംഗീത ലോകത്തെ നാളെയുടെ വാഗ്ദാനമാണ് ആരോമൽ. ഇനിയും കലയുടെ വിവിധ തലങ്ങൾ കീഴടക്കാൻ ഈ കലാകാരന് കഴിയും എന്നതിൽ മാറ്റമില്ല. ചെണ്ട, തകിൽ, മൃദംഗം, തുടങ്ങി വാദ്യോപകരങ്ങളിൽ വിസ്മയിപ്പിക്കുന്ന പ്രകടനം അവതരിപ്പിക്കാൻ ആരോമലിന് സാധിച്ചു.