ചൈനയിൽ നിന്നും ശ്രീപ്രഭ എന്ന മലപ്പുറംകാരി പറയുന്നത് കേൾക്കുക.. അനുസരിക്കുക

ചൈനയിൽ നിന്നും ശ്രീപ്രഭ പറയുന്നത് കേൾക്കാം. മലപ്പുറത്തെ ഒരു മെമ്പറുടെ മോളാണ് ശ്രീപ്രഭ. മെഡിസിൻ വിദ്യാർത്ഥിനിയായ ശ്രീ വ്യക്തിപരമായ കുറച്ച് ആവശ്യങ്ങൾക്ക് കൂടിയാണ് ചൈനയിൽ ഇപ്പോൾ നിൽക്കുന്നത് എന്നും താൻ സുരക്ഷിതയാണ് എന്നും വീഡിയോയിൽ പറയുന്നുണ്ട്. ചൈന നേരിട്ട അവസ്ഥയെ കുറിച്ചും ഇപ്പോൾ അതിജീവിക്കുന്നതും കാണുന്ന ഒരു വ്യക്തി എന്ന നിലയിൽ ശ്രീ പറയുന്നത് നമ്മൾ കേൾക്കണം.

ഇതിൽ ആദ്യം വേണ്ടത് ആൾക്കൂട്ടം ഒഴിവാക്കി അവനവന്റെ വീട്ടിൽ തന്നെ ഇരിക്കുന്നതാണ്. ആവശ്യ സാധനങ്ങൾ മാത്രം വാങ്ങി വയ്ക്കുക. നമ്മൾ വാങ്ങി വയ്ക്കുമ്പോൾ തൊട്ടടുത്തുള്ളവരും ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. ഗവൺമെന്റ് പറയുന്നത് അതുപോലെ അനുസരിക്കുക.

കുറച്ച് നേരത്തെ സന്തോഷത്തിന് വേണ്ടി പുറത്ത് പോകുന്നവർ വീട്ടിലിരിക്കുന്നവരെയും സമൂഹത്തിനെയും വലിയ ദുരന്തത്തിലേക്ക് ആണ് കൊണ്ട് പോകുന്നത് എന്നും ഓർക്കണം. എന്നിങ്ങനെയുള്ള കാര്യങ്ങൾ ആണ് ശ്രീ പ്രഭ എന്ന മെഡിസിൻ സ്റ്റുഡന്റ് ഈ വീഡിയയിലൂടെ നമ്മുക്ക് നൽകുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top