അമ്മയ്ക്ക് കൊറോണ എന്താണെന്നറിയാമോ.. നഞ്ചിയമ്മ ശൈലിയിൽ ഒരു ബോധവത്ക്കരണ ഗാനം…

ഈ കൊറോണ കാലത്ത് മലയാളികൾക്ക് ഉണർവായി ഒരു ഗാനം. ഇപ്പോഴത്തെ പ്രതികൂല അവസ്ഥയെ അതിജീവിക്കാൻ പേടിയല്ലാ വേണ്ടത് ജാഗ്രതയാണ് എന്ന് ഒരിക്കൽ കൂടി ഏവരെയും ഓർമിപ്പിക്കുന്നു. ഈ മഹാവ്യാതിയെ ഒരുമയോടെ കൈകോർത്ത് തോല്പിച്ച് രാജ്യത്തെ രക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് എന്ന് ഓർക്കണം.

ഭയത്തോടെ, സങ്കടത്തോടെ ഇരിക്കാതെ സർക്കാരിൻ്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങളെല്ലാം പാലിക്കാൻ നമ്മൾ തയ്യാറാകണം. കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള മുൻകരുതൽ ഒരു പാട്ടിലൂടെ പകർന്ന് നൽകാനുള്ള ഈ കലാകാരന്മാരുടെ ശ്രമത്തിന് അഭിനന്ദനങ്ങൾ. ബൈജു പൂജപ്പുരയുടെ സംവിധാനത്തിൽ ബി.സുരേഷ് രചിച്ച് ആൽഫി പാടിയ ഗാനം. നഞ്ചിയമ്മ പാടിയ ഹിറ്റ് ഗാനത്തിൻ്റെ അതേ ഈണത്തിൽ ചെയ്തിരിക്കുന്നു.