ആടി വാ കാറ്റേ എന്ന ഗാനം ആര്യ നന്ദയുടെ ശബ്ദത്തിൽ എത്ര മനോഹരമാണ്

സംഗീതത്തിന്റെ മാസ്മരിക ലോകത്തിലേക്ക് നമ്മെ കൂട്ടികൊണ്ട് പോകുന്ന ആര്യനന്ദ. മോൾ
പാടുമ്പോൾ ഏതൊരു മനസിലും കുളിർമഴ പെയ്യിക്കുന്നു. ശ്രുതി ശുദ്ധമായ് പാടി ഗാന മഴയായി പെയ്തിറങ്ങുന്ന കൊച്ചു മിടുക്കി. അവൾ താളമായ് പെയ്തിറങ്ങുന്നത് ഓരോ മലയാളികളുടെയും ഹൃദയങ്ങളിലേക്കാണ്. പാട്ടിനെ പോലെ തന്നെ ആര്യ പാടുന്നത് കാണുവാനും ഒരു പ്രത്യകതയാണ്.

മണിമുത്ത് പോലെ ചിരിച്ച് പാടുന്ന കുറുമ്പ് എല്ലാവർക്കും പ്രിയപ്പെട്ടവൾ തന്നെ. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ ആര്യനന്ദ ഇടം പിടിച്ചു. കുട്ടി ചിരിയും പാട്ടുമായ് ഹിന്ദി റിയാലിറ്റി ഷോയിലും ഈ കൊച്ചുമിടുക്കി ജഡ്ജസിന്റെയും ഓഡിയൻസിന്റെയും ഹൃദയങ്ങളിൽ ഇടംനേടി. ഒരുപാട് അവസരങ്ങൾ ഇനിയും ആര്യനന്ദയെ തേടിയെത്തെട്ടെ. ഭാവിയിലെ ഒരു വാനമ്പാടിയായ് മാറട്ടെ.