മെയിൽ, ഫീമെയിൽ ശബ്ദത്തിൽ പാട്ട് പാടി ഏവരെയും അതിശയിച്ച് ഇതാ ഒരു കലാകാരൻ

അമൃത ടിവിയുടെ കോമഡി മാസ്റ്റേഴ്സ് എന്ന പ്രോഗ്രാമിൽ ഒരു തകർപ്പൻ പ്രകടനവുമായി രാകേഷ്. കണ്ണൂർ സ്വദേശിയായ ഈ കലാകാരൻ നിരവധി സ്റ്റേജുകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആൺ, പെൺ ശബ്ദത്തിൽ വളരെ പെർഫെഷനോടെ പാടാൻ കഴിവുള്ള ഈ അനുഗ്രഹീത കലാകാരൻ്റെ കഴിവ് തീർച്ചയായും എല്ലാവരും ഒന്ന് കാണണം. ഇദ്ദേഹത്തിനെ പോലെയുള്ളവരാണ് അറിയപ്പെടേണ്ടത്.

കോമഡി മാസ്റ്റേഴ്സിൽ രാകേഷിൻ്റെ പ്രകടനം ഗംഭീരമായിരുന്നു. വേദിയിൽ നിന്ന് അദ്ദേഹം ഓരോ ഗാനങ്ങളും എത്ര അനായാസമായാണ് പാടിയിരിക്കുന്നത്. അമൃത ടിവിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോ ഏകദേശം ഏഴ് ലക്ഷത്തിലധികം ആളുകൾ ഇതുവരെ കണ്ട് കഴിഞ്ഞിരിക്കുന്നു. എല്ലാ പ്രിയ കൂട്ടുകാർക്കും വേണ്ടി ഈ കിടിലൻ പെർഫോമൻസ് സ്നേഹത്തോടെ സമർപ്പിക്കുന്നു.