ജീവൻ രക്ഷിക്കുന്നവർക്ക് നന്ദിയും വിഷമിക്കുന്ന മനസ്സുകൾക്ക് സാന്ത്വനവുമായി രാജേഷ് ചേർത്തല

മലയാളികളുടെ പ്രിയപ്പെട്ട കലാകാരൻ രാജേഷ് ചേർത്തല ഒരുക്കിയ വേണുനാദം. മനുഷ്യരുടെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടി കഠിനമായി പരിശ്രമിക്കുന്നവർക്ക് ഹൃദയപൂർവ്വം നന്ദിയോടെയും വിഷമിക്കുന്ന മനസ്സുകൾക്ക് സാന്ത്വനവുമായാണ് രാജേഷ് ചേർത്തല ലൈവുമായി എത്തിയിരിക്കുന്നത്.
ഓടക്കുഴലിൻ്റെ നാദം ഒരു അദ്ഭുതമായി തോന്നിയത് രാജേഷ് ചേർത്തലയുടെ പുല്ലാങ്കുഴൽൽ നാദം കേട്ട ശേഷമാണ്.

നമുക്കും നമ്മുടെ വേണ്ടപ്പെട്ടവർക്കും വേണ്ടി, അവരുടെ പ്രിയപ്പെട്ടവരെ പോലും കാണാൻ കഴിയാതെ, നേരെ ചൊവ്വേ ഉറങ്ങാൻ, ഉണ്ണാൻ കഴിയാതെ കഠിനാധ്വാനം ചെയ്യുന്നവർക്ക് വേണ്ടിയും ലോകനന്മക്കായ് വീട്ടിലിരിക്കുന്നവർക്കും വേണ്ടി ഈ പുല്ലാങ്കുഴൽ നാദം ഒരാശ്വാസം തന്നെയാണ്. ഈ ഒരു അവസരത്തിൽ താങ്കളെ പോലെ ഉള്ള കലാകാരന്മാർ ഇനിയും ഇതുപ്പോലെ മാനസിക സന്തോഷം നൽകുവാൻ കഴിയട്ടെ എന്നും തുടർന്നും പ്രോഗ്രോമുകൾ ഇങ്ങനെ ചെയ്യും എന്ന് കരുതുന്നു ഒത്തിരി നന്ദി.