സരിഗമപയിലെ മത്സരാർത്ഥി ശ്വേത അശോകിന്റെ പ്രണയ സാന്ദ്രമായ ഗാനം

സരിഗമപ യിലെ ഒരു സ്ട്രോങ്ങ് മത്സരാർത്ഥിയാണ് ശ്വേത. തൻ്റെതായ ശൈലിയിൽ പാട്ടിന്റെ എല്ലാ ഭാവങ്ങളും ഉൾകൊണ്ട് പാടുന്ന ഈ കലാകാരി ഇതിനോടകം തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറി. എന്റെ നെഞ്ചാകെ എന്ന ഈ ഗാനം ശ്വേത പ്രണയാർദ്രമായി ആലപിച്ചു. ഇത്രയും ഭാവത്തിൽ പാടുക എന്നത് വലിയ ഒരു കഴിവു തന്നെയാണ്.

തേനും വയമ്പും പോലെ എത്ര ശ്രുതി ശുദ്ധമാണ് ഈ ഗായികയുടെ ശബ്ദം. സരിഗമപ യിലെ മിൻസാര പൂവെ എന്ന ഗാനം ഇതിനോടകം തന്നെ വൈറലായിട്ടുള്ളതാണ്. ഒരു ഗ്രാമ പശ്ചാത്തലത്തിൽ മഴ തുള്ളിയുടെയും പുഴയുടെയും വശ്യതയിൽ ഈ ഗാനം കേൾക്കുമ്പോൾ മനസ്സിനൊരു കുളിർമ്മയാണ്. കോഴിക്കോട് നിന്നും സരിഗമപ സംഗീത വേദിയിലെത്തി ആസ്വാദക ലക്ഷങ്ങളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ ശ്വേതയ്ക്ക് എല്ലാവിധ ഭാവുകങ്ങളും.