രാജഗോപാൽ ചേട്ടനും ഭാര്യയും കൂടി ചെയ്യുന്നത് കണ്ടോ.. ഒരായിരം അഭിനന്ദനങ്ങൾ

രാജഗോപാൽ എന്ന നന്മയുള്ള മനുഷ്യനെ എല്ലാവരും മാതൃകയാക്കേണ്ടത് ആണ്. എന്നും രാവിലെ രാജഗോപാൽ ആയുർവേദ ഹോസ്പിറ്റലിലേക്ക് പോകുന്നത് എന്തിനാണെന്ന് അറിഞ്ഞാൽ നാം എല്ലാവരും ആ മനുഷ്യന്റെ വലിയ മനസിനു മുന്നിൽ തൊഴുതു പോകും. അഞ്ച് വർഷം മുന്നേയാണ് രാജഗോപാൽ ഈ ഹോസ്പിറ്റലിൽ ചിത്സക്ക് വന്നത്. അന്ന് അവിടെയുള്ള രോഗികൾക്കും കൂട്ടിരിക്കുന്നവർക്കും ഭക്ഷണത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് മനസിലാക്കിയ രാജഗോപാലും ഭാര്യയും ഒരു തീരുമാനമെടുത്തു.

എല്ലാ ദിവസവും ആഹാരം ആ ഹോസ്പിറ്റലിൽ എത്തിക്കുക എന്നുള്ളത് .രാവിലെ രാജഗോപാലിന്റെ ഭാര്യയാണ് ആഹാരം ഉണ്ടാക്കുന്നത് നാലഞ്ച് കറികൾ അടങ്ങിയ വിഭവങ്ങൾ ഉണ്ടാക്കി ഓട്ടോയിൽ ഹോസ്പിറ്റലിൽ എത്തിച്ച് ഇവർ തന്നെ വിളമ്പുകയാണ് ചെയ്യുന്നത്. അഞ്ച് വർഷമായി ഇവർ ഇത് തുടരുന്നു. ഇങ്ങനെയുള്ള നന്മയുള്ള മനുഷ്യർക്ക് എന്നും നല്ലത് വരട്ടെ