ചേച്ചിപ്പെണ്ണിൻ്റെ ഈ താരാട്ട് കേട്ടാൽ കുഞ്ഞ് മാത്രമല്ല മുതിർന്നവർ വരെ മയങ്ങിപ്പോകും… അത്ര മനോഹരം

താരാട്ട് കേട്ടാൽ മയങ്ങാത്ത കുഞ്ഞുങ്ങളുണ്ടാകില്ല അല്ലേ. കൊച്ചു കുട്ടികളെ ഉറക്കാനായി പാട്ടുകൾ പാടാറുണ്ട്. എന്നാൽ ഈ ചേച്ചി കുട്ടിയുടെ താരാട്ട് കേൾക്കാൻ ഒരു പ്രത്യേകതയാണ്. നാടൻ പാട്ടിന്റെ താളത്തിൽ എത്ര മനോഹരമായി കുഞ്ഞിനെ തോളിൽ കിടത്തി മെല്ലെ തലോടി ചേച്ചി പെണ്ണ് പാടുന്നത്. കണ്ണിനും കാതിനും കുളിർമഴയായ് നാടൻ ശൈലിയിലെ ഈ പാട്ട് എത്ര വട്ടം കേട്ടാലും വീണ്ടും കേട്ടിരിക്കാൻ തോന്നും..

പാടവരമ്പും തമ്പ്രാക്കൻമാരും ഉളള ഒരു കാലം. ഇത് കേട്ടിരിക്കുമ്പോൾ ഈ ചേച്ചി പെണ്ണിന്റെ പാട്ടിനൊപ്പം നമ്മളും പഴമയിലേക്ക് മനസുകൊണ്ട് തിരിഞ്ഞ് നടക്കും. കുഞ്ഞി ചേച്ചി പെണ്ണിനെപ്പം നമ്മുക്കു ഈ താരാട്ടുപാട്ടിൽ ലയിച്ചുറങ്ങാം. വീട്ടിൽ ഇങ്ങനെ ഒരു ചേച്ചി ഉണ്ടെങ്കിൽ ഇളയ കുട്ടികൾ രണ്ടു അമ്മ ഉള്ളവർ ആകും.