അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ മോനിഷ എം.ജി ശ്രീകുമാറിനൊപ്പം ആലപിച്ച മനോഹര ഗാനം

മോനിഷ എന്ന കലാകാരിയെ ആരും മറന്ന് കാണില്ല. മനസിൽ തട്ടുന്ന ഒരുപാട് കഥാപാത്രങ്ങൾ സിനിമകളിലൂടെ ഈ കലാകാരി നമ്മുക്ക് സമ്മാനിച്ചിട്ടുണ്ട്. മുട്ടോളം എത്തുന്ന മുടിയും വശ്യസുന്ദരമായ നയനങ്ങളും ഒക്കെയുള്ള ഗ്രാമീണ പെൺകൊടി ഇന്നും ഇന്നലെത്തെ പോലെ മനസിൽ തെളിഞ്ഞു നിൽക്കുന്നു. കലാകേരളത്തിൻ്റെ ഒരിക്കലും മായാത്ത ഹൃദയ നൊമ്പരമാണ് മോനിഷയെന്ന മഹാ കലാകാരി.

മന്ദമാരുതനെ പോലെ നമ്മെ തഴുകി പൊലിഞ്ഞുപോയൊരു കലാപ്രതിഭ. പകരം വക്കാൻ മറ്റാരുമില്ല എന്നതിൽ യാതൊരു സംശയവുമില്ല. ഒരിക്കലും മറക്കാൻ ആകാത്ത മലയാളത്തിന്റെ നിത്യഹരിത നായിക സ്റ്റേജുകളിലും മിന്നി തിളങ്ങിയുണ്ട്. അമ്പലപ്പുഴ ഉണ്ണികണ്ണനോട് നീ എന്ത് പരിഭവം എന്ന ഗാനം ശ്രീ.എം.ജി. ശ്രീകുമാറിൻ്റെ കൂടെ മോനിഷ വേദിയിൽ പാടുന്ന വീഡിയോ നിങ്ങൾക്കായി. ഒരിക്കലും മറക്കാൻ സാധിക്കാത്ത ഈ അനശ്വര പ്രതിഭയുടെ ഓർമകൾക്ക് മുമ്പിൽ പ്രണാമം.