ഉജ്ജയിനിയിലെ ഗായിക.. പഴയകാല ഗാനവസന്തത്തെ വീണ്ടും ഓർമപ്പെടുത്തി ഒരു അച്ഛനും മകളും

സംഗീതത്തിന്റെ മാധുര്യവുമായി അച്ഛനും മകളും. പാട്ടിന്റെ ലയതാളങ്ങളിലേക്ക് നമ്മളെ കൂട്ടികൊണ്ട് പോകുന്നു. സംഗീതം എപ്പോഴും മനസിനൊരു കുളിർമയും ആശ്വാസവുമാണ്. ഇതുപോലെയുള്ള ഗാനങ്ങൾ പ്രയാസങ്ങൾ മറക്കാൻ സഹായിക്കും. ഈ അച്ഛനും മകളും പാട്ടിലൂടെ ലോകത്തിന് സാന്ത്വനം നൽകുകയാണ് ചെയ്തിരിക്കുന്നത്. കുറെയേറെ വർഷം ഇവർ എല്ലാവരെയും പുറകിലേയ്ക്കു കൊണ്ടുപോയി.

പാട്ടും ഭാവവും വളരെ മനോഹരമായിരിക്കുന്നു. ഹൃദയങ്ങളെ കീഴടക്കുന്ന ഇതുപോലെയുള്ള പാട്ടുകൾ പഴമയുടെ പുതുമ തന്നെയാണ്. ഇതുപ്പോലെ ആരും അറിയാത്ത ഒരുപാട് കലാകാരൻമാർക്ക് സോഷ്യൽ മീഡിയ ഒരു പ്രചോദനം തന്നെയാണ്. ഏത് അവസ്ഥയിലും ഹൃദയത്തെ തൊട്ട് തലോടുന്ന ഇതുപോലെയുള്ള ഗാനങ്ങൾ ഒരുപാട് സന്തോഷം നൽകുന്നു. ശബ്ദത്തിൽ തന്നെ ഭാവം കാത്തു സൂക്ഷിക്കുന്ന വിനയശേഖർ എന്ന അതുല്യ ഗായകൻ. ഗാഥ മോളാകട്ടെ പാട്ടിൻ്റെ പുതിയ മണിമുത്തും.