ഇതുപ്പോലെയുള്ള കുസൃതി കുരുന്നുകൾ വീട്ടിലുണ്ടെങ്കിൽ സമയം പോകുന്നത് അറിയില്ല..

പാട്ടിനൊപ്പം നൃത്തം വയ്ക്കുന്ന കുഞ്ഞ് രാജകുമാരി. എത്ര ഭംഗിയിലും താളത്തിലുമാണ് അവൾ കാലു കൊണ്ട് ചുവട് വയ്ക്കുന്നത്. ഈ കൊറോണ സമയത്ത് ഒരു ആശ്വാസം തന്നെയാണ് ഇതുപോലെയുള്ള കുഞ്ഞുങ്ങൾ. പിച്ച വയ്ക്കുന്ന സമയത്തവൾ ഡാൻസിന്റെ ചുവടുകൾ വച്ച് മുന്നേറുന്നു. കൈയ്യിൽ പാത്രവും പിടിച്ച് നൃത്തം ചെയ്യുന്ന കുഞ്ഞി പെണ്ണ്. ഈ പൂമ്പാറ്റ കുട്ടിയുടെ നൃത്തം കാണാൻ എല്ലാം മറന്ന് മുതിർന്നവരും.

കുഞ്ഞുങ്ങളുടെ കളിയും, ചിരിയും, കുസൃതിയും മനസ്സിന് ആനന്ദം നൽകുന്നു. കല എന്ന് പറയുന്നത് ജന്മനാ നമ്മളിൽ ഉള്ളതാണ് അതുകൊണ്ടാണ് ഈ കുരുന്നിന് ഡാൻസ് എന്തെന്ന് അറിയാത്ത പ്രായത്തിൽ സ്വരലയ താളത്തിൽ ചുവടുകൾ വയ്ക്കാൻ കഴിയുന്നത്. ഈ പൊന്ന് മോൾക്ക് കണ്ണ് തട്ടാതിരിക്കട്ടെ, കലയുടെ ലോകത്തിലേക്ക് ഈ മുത്തിനും എത്താൻ കഴിയട്ടെ എന്നാശംസിക്കുന്നു

Scroll to Top