മയിൽ പീലി വിടർത്തുന്ന ഒരു മനോഹര കാഴ്ച്ച.. ഈ അഴകിനെ വർണ്ണിക്കാൻ വാക്കുകൾ പോരാ

ഈ ഭൂമി എത്ര സുന്ദരമായാണ് ദൈവം സൃഷ്ടിച്ചിട്ടുള്ളത്. പ്രകൃതി ഭംഗിക്കൊണ്ടും വിവിധ തരത്തിലുള്ള ജീവജാലങ്ങൾ കൊണ്ടും മനുഷ്യനെ അദ്ഭുതപ്പെടുത്തുന്ന ഒരു സ്വർഗ്ഗം തന്നെയാണ് ഭൂമി. കാണുമ്പോൾ കൗതുകം തോന്നിപ്പിക്കുന്ന ഒരുപാട് കാഴ്ച്ചകളാൽ സമ്പന്നമായ ഭൂമിയെ ഇതുപ്പോലെ തന്നെ നിലനിർത്താനുള്ള ബാധ്യത ഓരോ മനുഷ്യർക്കുമുണ്ട്.

ചില കാഴ്ച്ചകൾ ഒരു കൊച്ചു കുട്ടിയെപ്പോലെ നമ്മൾ നോക്കി നിൽക്കാറുണ്ട്. എത്ര മുതിർന്ന് കഴിഞ്ഞാലും പ്രകൃതിയിലെ വിസ്മയങ്ങൾ ആകാംക്ഷയോടെ ആരും കണ്ട് നിന്ന് പോകും. ഇവിടെ അത്തരത്തിലുള്ള സുന്ദരമായ ഒരു കാഴ്ച്ച നമ്മുക്ക് കാണാം. മയിൽ പീലികളെല്ലാം വിടർത്തി നിൽക്കുന്നത് കാണാൻ എത്ര മനോഹരമായിരിക്കുന്നു.