പ്രതിഭ എന്ന് പറഞ്ഞാൽ ഇതാണ്.. ഹരിമുരളീരവം എത്ര കൂളായാണ് ഈ കുട്ടി വയലിനിൽ വായിക്കുന്നത്

വയലിനിലെ മാന്ത്രികത എന്ന് തന്നെ പറയാം. മനോഹരമായി ഈ ഗാനം അവതരിപ്പിക്കാൻ വേദമിത്രയ്ക്ക് കഴിഞ്ഞു. ഹരിമുരളീരവം എന്ന മലയാളത്തിലെ മികച്ച ഗാനം വയലിനാൽ മീട്ടുമ്പോൾ അറിയാതെ ആ നാദത്തിനൊപ്പം ഒന്ന് മൂളിപ്പോകും. വേദമിത്രയെ ഓരോ മലയാളിയും ഹൃദയത്തോട് ചേർക്കും അത്ര ലയ ഭാവങ്ങളോടെയാണ് വേദ വയലിൻ മീട്ടുന്നത്. വയലിൻ കമ്പികളിലൂടെ സംഗീതത്തിന്റെ മാസ്മരിക തലങ്ങളിലേക്ക് നമ്മളെ കൊണ്ട് പോകാൻ ഈ പെൺകുട്ടിയ്ക്ക് സാധിച്ചു.

സംഗീതം അത് ഒരു വർണ്ണിക്കാൻ വാക്കുകൾ ഇല്ലാത്ത ഒരു അപൂർവ്വ സിദ്ധിയാണ്, അതിനെ വിരലുകളാൽ മനുഷ്യ മനസ്സിനെ കീഴടക്കുക എന്നത് വളരെ വലിയ കഴിവുമാണ്. സോഷ്യൽ മീഡിയയിലൂടെ ഈ കലാകാരിയുടെ യാത്ര ഓരോ ഹൃദയങ്ങളിലൂടെയും ഹരിമുരളീരവം മീട്ടി ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.