മലയാളികളെ ചിരിപ്പിച്ച് തരംഗമായ ട്രംപിൻ്റെ ട്രോൾ വീഡിയോ എഡിറ്റ് ചെയ്ത അജ്മൽ സാബുവിന് പറയാനുള്ളത്

വീഡിയോ എഡിറ്റിങ്ങിലെ പുലി എന്ന് തന്നെ നമുക്ക് അജ്മൽ സാബുവിനെ വിശേഷിപ്പിക്കാം. കുറച്ചു ദിവസങ്ങൾക്ക് മുൻപേ സോഷ്യൽ ലോകത്ത് ഒരു വീഡിയോ വൈറലായിരുന്നു. മലയാളത്തിലുള്ള ഒരു മാപ്പിളപ്പാട്ട് അമേരിക്കൻ പ്രസിഡൻ്റായ ട്രംപ് ആലപിക്കുന്നതും അതിനെ കൈയ്യടിയോടെ ആസ്വദിച്ചിരുന്ന് കാണുന്ന ഇന്ത്യൻ പ്രധാനമന്തി നരേന്ദ്ര മോദിയേയും വീഡിയോയിൽ കാണാം.

ഈ എഡിറ്റഡ് വീഡിയോ ഉണ്ടാക്കിയിരിക്കുന്നത് അജ്മൽ സാബു എന്ന ചെറുപ്പക്കാരനാണ്. എങ്ങിനെയാണ് ഇത്രയും പെർഫെക്ടായി വീഡിയോ ചെയ്തതെന്ന് പലരും കമൻ്റുകളിലൂടെ ചോദിച്ചിരുന്നു. ഒറിജിനലായി ട്രംപ് ശരിയ്ക്കും പാടുന്നത് പോലെയാണ് വീഡിയോ കാണുന്ന ആർക്കും അനുഭവപ്പെടുന്നത്. ഇനിയും ഒട്ടേറെ വ്യത്യസ്തങ്ങളായ വീഡിയോകൾ ചെയ്യാൻ അജ്മലിന് കഴിയട്ടെ.