മകളെ മടിയിലിരുത്തി പ്രിയ ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ പാടിയ താരാട്ട് പാട്ട്

വേറിട്ട ശബ്ദത്തിലൂടെയും ആലാപനത്തിലൂടെയും ആസ്വാദകരുടെ പ്രിയപ്പെട്ട ഗായകനായി മാറിയ പ്രതിഭയാണ് ഹരീഷ് ശിവരാമകൃഷ്ണൻ. അത്രയും ഫീൽ ചെയ്തു പാടുന്നവർ വളരെ വിരളമാണ്. സ്റ്റേജ് പ്രോഗ്രാമിൽ ഹരീഷ് പാടുന്ന ഗാനങ്ങൾ എല്ലാം നമ്മുടെ ഹൃദയങ്ങളെ സംഗീത സാന്ദ്രമാക്കും. എന്നും മലയാളികൾ ആരാധിക്കുന്ന ഗായകരുടെ കൂട്ടത്തിൽ ഈ ഗായകനും കയറി പറ്റി. ഇതാ ലോക് ഡൗൺ കാലത്ത് ഹരീഷ് മകൾ ശ്രേയക്ക് വേണ്ടി പാടിയ താരാട്ട് പാട്ട് ഇപ്പോൾ ജനശ്രദ്ധ പിടിച്ച് പറ്റി മുന്നേറുകയാണ്.

അച്ഛന്റെയും മകളുടെയും സ്നേഹ പ്രകടനങ്ങളും നമ്മുക്ക് ഇതിൽ കാണാം. താമരക്കണ്ണനുറങ്ങേണം എന്ന ഗാനമാണ് ഹരീഷ് ശിവരാമകൃഷ്ണൻ പാടിയിരിക്കുന്നത്. അച്ഛനും മകളും സൂപ്പറായിരിക്കുന്നു എന്ന് പാട്ടിനെ സ്നേഹിക്കുന്നവർ കമൻ്റ് ചെയ്തിരിക്കുന്നു. ഈ ഗാനം പാടുമ്പോൾ കുഞ്ഞ് മോൾ പപ്പയെ തിരിഞ്ഞു നോക്കുന്നതും, പാട്ടിൽ ലയിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. ഒരുപാട് ഉയരങ്ങൾ ഇനിയും പാട്ടിലൂടെ എത്താൻ ഹരീഷ് എന്ന ഗായകന് കഴിയട്ടെ.