മരിച്ചു പോയ തൻ്റെ അമ്മയുടെ ഇഷ്ട ഗാനമായ കനക മുന്തിരികളുമായി ഇഷാൻ ദേവ്

തന്റെ പ്രിയപ്പെട്ട അമ്മക്ക് വേണ്ടി ഇഷാൻ ദേവ് കനകമുന്തിരികൾ എന്ന ഗാനം പാടിയിരിക്കുന്നു. ഇരുപത് വർഷമായി അമ്മ ഈ ലോകത്ത് നിന്നും വിട പറഞ്ഞ് പോയിട്ട്. മരിക്കും വരെ തന്റെ പാട്ടുകൾ ഒന്നും ടിവിയിലും കാസറ്റുകളിലും അമ്മ കേട്ടിരുന്നില്ല എന്നാണ് സംഗീത സംവിധായകനും ഗായകനുമായ ഇഷാൻ ദേവ് പറയുന്നത്. അമ്മ ഈ ഗാനം കേൾക്കുമോ എന്നറിയില്ല എന്നാലും തന്റെ അമ്മയെ നെഞ്ചോട് ചേർത്ത് പാടിയിരിക്കുകയാണ് ഈ ഗായകൻ.

നമ്മൾ എത്ര ഉയരങ്ങളിൽ എത്തിയാലും അമ്മ എന്ന ദൈവത്തെ ഹൃദയത്തോട് ചേർത്ത് വയ്ക്കണം എന്ന് ഇഷാൻ ദേവ് എന്ന വലിയ മനുഷ്യൻ കാണിച്ചു തരുന്നു. ജീവിച്ചിരിക്കുന്ന അമ്മമാരെ മക്കൾ വൃദ്ധസദനങ്ങളിലും മറ്റും ഉപേക്ഷിക്കുന്ന ഈ കാലഘട്ടത്തിലാണ് മരിച്ചു പോയ തന്റെ അമ്മക്കായ് ഈ ഗായകൻ ഗാനം ആലപിക്കുന്നത്. ഈ മനോഹര ഭൂമിയിൽ ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ മകന്റെ അമ്മയായ് കാലങ്ങൾ ജീവിച്ചു തീർക്കാൻ ആ അമ്മയ്ക്ക് കഴിയട്ടെ. എല്ലാ അമ്മമാർക്കും വേണ്ടി ഈ ഗാനം നമ്മുക്ക് ആസ്വദിക്കാം.