തേനും വയമ്പുമായി മനം കവർന്ന് ശ്വേത അശോക്.. മധുരമൂറുന്ന ആ ശബ്ദം കേട്ടിരുന്നു പോകും

സ്വരമാധുരിയും ആലാപന മികവും ഒത്തു ചേർന്ന ഒരു അനുഗൃഹീത ഗായികയാണ് ശ്വേത അശോക്. പാടാൻ പ്രയാസമുള്ള പാട്ടുകൾ പോലും വളരെ അനായാസമായി പാടി ഞെട്ടിച്ചിട്ടുള്ള ശ്വേതയുടെ ഒരുപാട് പെർഫോമൻസുകൾ നമ്മൾ കണ്ടിട്ടുണ്ട്. സരിഗമപയിൽ പാട്ടിൻ്റെ ഇന്ദ്രജാലം തീർക്കുന്ന ഈ പെൺകുട്ടിയ്ക്ക് എല്ലാവിധ നന്മകളും നേരുന്നു..

പ്രേം നസീർ, നെടുമുടി വേണു, സുമലത എന്നിവർ അഭിനയിച്ച തേനും വയമ്പും സിനിമയിലെ ഏവർക്കും ഇഷ്ടമുള്ള നിത്യഹരിത ഗാനവുമായാണ് ശ്വേത സരിഗമപയിൽ എത്തിയത്. ബിച്ചു തിരുമല എഴുതിയ വരികൾക്ക് രവീന്ദ്രൻ മാഷിൻ്റെ സംഗീതം. ശ്വേതയുടെ ആലാപനത്തെ കുറിച്ച് ജഡ്ജസ്സ് പറഞ്ഞ ആ വാക്കുകൾ ഒരുപാട് സന്തോഷം നൽകുന്നതായിരുന്നു. നൂറിൽ നൂറ് മാർക്കും നേടിയ ശ്വേതയുടെ ഈ പെർഫോമൻസ് കാണാം.

Scroll to Top