ഇറ്റാലിയൻ വൈദികൻ്റെ മലയാള ഗാനം.. ഈ അച്ഛന് ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്

ഇറ്റലിക്കാരനായ ഫാദർ സിമോണെ ബാർബിയേരി ആയിരം കണ്ണുമായ് എന്ന മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഗാനം മനോഹരമായി ആലപിക്കുന്നു. മലയാളം പഠിക്കാൻ കൂടുതൽ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് എന്ന് വീഡിയോയിൽ അച്ഛൻ പറയുന്നു. അദ്ദേഹത്തിൻ്റെ നല്ല മനസ്സിന് ഒരായിരം ആശംസകൾ. ഇനിയും ഇതുപോലെ നല്ല മലയാള ഗാനങ്ങൾ അച്ഛൻ്റെ ശബ്ദത്തിലൂടെ കേൾക്കാനായി നമുക്ക് കാത്തിരിക്കാം.

കൊറോണയുടെ പശ്ചാത്തലത്തിൽ വിഷമിച്ചിരിക്കുന്നവർക്ക് ഒരു ആശ്വാസവും സാന്ത്വനവുമാകട്ടെ ഈ ഗാനം. സ്വന്തം നാട് വിട്ട് അകലങ്ങളിൽ കഴിയുന്ന ഏവർക്കുമായി ഈ പാട്ട് സമർപ്പിക്കുന്നു. പഴയ പോലെ സന്തോഷകരമായ ജീവിതം തിരിച്ചു വരട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം. നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിൽ ബിച്ചു തിരുമല എഴുതി ജെറി അമൽദേവ് സംഗീതം നൽകിയ ഗാനമാണിത്. ദാസേട്ടനും ചിത്ര ചേച്ചിയും രണ്ട് വേർഷനിൽ ഈ പാട്ട് പാടിയിട്ടുണ്ട്.