വരുവാനില്ലാരുമീ.. മണിച്ചിത്രത്താഴ് സിനിമയിലെ മനോഹര ഗാനവുമായി ശ്വേത അശോക്‌

മോഹൻലാൽ, സുരേഷ് ഗോപി, ശോഭന പ്രധാന കഥാപാത്രങ്ങളായി എത്തിയ സൂപ്പർ ഹിറ്റ് ചലച്ചിത്രം മണിച്ചിത്രത്താഴിലെ ഒരു മനോഹര ഗാനത്തിൻ്റെ കിടിലൻ കവർ വേർഷനുമായി എത്തിയിരിക്കുകയാണ് ശ്വേത അശോക്. ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ് എന്ന സിനിമയും അതിലെ സുന്ദര ഗാനങ്ങളും ഇഷ്ടപ്പെടാത്തവരായി ആരെങ്കിലും ഉണ്ടാകുമോ എന്ന് തന്നെ സംശയമാണ്.

ശ്രീ.മധു മുട്ടം എഴുതിയ മനോഹരമായ വരികൾക്ക് സംഗീതം പകർന്നത് എം.ജി.രാധാകൃഷ്ണൻ സാറായിരുന്നു. നമ്മുടെ വാനമ്പാടി ചിത്ര ചേച്ചിയുടെ മികച്ച ആലാപനം ഇന്നും മനസിൽ നിറഞ്ഞു നിൽക്കുന്നു. സംഗീത ലോകത്തെ പുതു നക്ഷത്രമായ ശ്വേത അശോകിൻ്റെ ശബ്ദമാധുരിയിൽ ഈ ഗാനം കേൾക്കാൻ ഗംഭീരമായിരിക്കുന്നു. പാട്ടിൻ്റെ ഫീൽ ഉൾക്കൊണ്ട് അസാധ്യമായി പാടുന്ന ശ്വേതയ്ക്ക് ആശംസകൾ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top