സുന്ദരമായ ഗാനത്തിലൂടെ ആസ്വാദകരുടെ മനസ്സ് നിറച്ച് ഒരു സംഗീത കുടുംബം..ഈ സന്തോഷം എന്നുമുണ്ടാകട്ടെ

മേടമാസ പുലരി എന്ന് തുടങ്ങുന്ന ദാസട്ടൻ്റെ മനോഹരമായ പാട്ട് പാടുകയും അത് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തതോടെയാണ് വിനയശേഖർ എന്ന അനുഗ്രഹീത ഗായകനെ പ്രിയ ആസ്വാദകർ തിരിച്ചറിഞ്ഞത്. അദ്ദേഹം പിന്നീട് പാടി പങ്കുവെച്ച പല ഗാനങ്ങളും വളരെയധികം ശ്രദ്ധ നേടുകയുണ്ടായി. വിനയശേഖറിനെ പോലെ മകളും നല്ലൊരു പാട്ടുകാരിയാണ്. ഇരുവരും ചേർന്നുള്ള ഗാനാലാപനവും നവമാധ്യമങ്ങളിലൂടെ തരംഗമായി.

വിനയശേഖർ കുടുംബത്തോടൊപ്പം ഒരു മനോഹര ഗാനം പാടുന്ന വീഡിയോ പാട്ടിനെ സ്നേഹിക്കുന്ന പ്രിയപ്പെട്ടവർക്കായി സമർപ്പിക്കുന്നു. അദ്ദേഹത്തിൻ്റെ ഭാര്യയും ഒരു നല്ല ഗായികയാണെന്ന് ഈ ഗാനം കേൾക്കുമ്പോൾ നമുക്ക് മനസിലാകും. ദൈവത്തിൻ്റെ അനുഗ്രഹം ലഭിച്ച ഈ സംഗീത കുടുംബത്തിനെ എങ്ങിനെ അഭിനന്ദിക്കണമെന്നറിയില്ല. ഇതൊക്കെയാണ് നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്.