ലക്ഷ്മി പാടുന്നു.. ഈ സ്വരമാധുരി ശരിയ്ക്കും അദ്ഭുതം തന്നെ.. അനുഗൃഹീത ഗായികയ്ക്ക് അഭിനന്ദനങ്ങൾ

ചിത്ര ചേച്ചിയുടെ പുലർക്കാല സുന്ദര സ്വപ്നത്തിൽ എന്ന് തുടങ്ങുന്ന എവർഗ്രീൻ ഹിറ്റ് ഗാനവുമായി ലക്ഷ്മി വീണ്ടുമെത്തി. ഓരോ ഗാനങ്ങളും പാടി അതിമനോഹരമാക്കുന്ന ഈ അനുഗൃഹീത ഗായികയെ ലോകമറിയട്ടെ. ഇതുപോലെ കഴിവുകൊണ്ടും ശബ്ദം കൊണ്ടും വിസ്മയിപ്പിക്കുന്ന പ്രതിഭകളെയാണ് സപ്പോർട്ട് നൽകി നമ്മൾ കൈപിടിച്ചുയർത്തേണ്ടത്.

ആരുമറിയാതെ പോകുന്ന ഗായകരെ സോഷ്യൽ മീഡിയ വഴി നല്ല മനസ്സുകൾ പ്രോത്സാഹിപ്പിക്കാറുണ്ട്. മലയാള സിനിമ പിന്നണി ഗാന രംഗത്ത് പാട്ടുകൾ പാടാനുള്ള ഭാഗ്യം ലക്ഷ്മിയെ തേടി എത്തട്ടെ എന്ന് ആശംസിക്കുന്നു. ഒരു മെയ്മാസ പുലരിയിൽ എന്ന മലയാള ചിത്രത്തിന് വേണ്ടി പി.ഭാസ്ക്കരൻ മാഷ് എഴുതി രവീന്ദ്രൻ മാഷാണ് ഈ പാട്ടിന് സംഗീതം ഒരുക്കിയത്.

Scroll to Top