പൊലീസ് ഉദ്യോഗസ്ഥനായ ജോസഫ് സാറിൻ്റെ അതിമനോഹരമായ ഒരു വയലിൻ സംഗീതം

ദാസേട്ടൻ പാടിയ നക്ഷത്ര ദീപങ്ങൾ തിളങ്ങി എന്ന സുന്ദര ഗാനം മാസ്മരികമായ വയലിൻ സംഗീതത്തിൽ പ്രിയ ആസ്വാദകർക്ക് സമ്മാനിച്ച് ഇതാ ഒരു കാക്കിക്കുള്ളിലെ കലാകാരൻ. ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്നതിലുപരി ഇദ്ദേഹം വളരെ ടാലൻ്റഡായ ഒരു വയലിനിസ്റ്റ് കൂടിയാണ്. ഗായകർക്ക് ആലപിക്കാൻ തന്നെ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഈ ഗാനം ജോസഫ് സാർ വയലിൻ വാദനത്തിലൂടെ ഗംഭീരമാക്കി.

കമലഹാസൻ, ശ്രീദേവി, അടൂർ ഭാസി തുടങ്ങിയ താരങ്ങൾ അഭിനയിച്ച നിറകുടം എന്ന ചിത്രത്തിലെ ഒരു ഗാനമാണിത്. ഗാനഗന്ധർവ്വൻ അസാധ്യമായി പാടിയ ഈ മനോഹരമായ ഗാനത്തിൻ്റെ വരികൾ രചിച്ചത് ബിച്ചു തിരുമലയും സംഗീതം നൽകിത് ജയ വിജയയും ആയിരുന്നു. ശ്രീ.ജോസഫ് സാറിൻ്റെ ഈ മികച്ച പ്രകടനം ഏവർക്കും ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഷെയർ ചെയ്ത് എല്ലാവരിലേയ്ക്കും എത്തിക്കുക