വേഷങ്ങൾ ജന്മങ്ങൾ.. എപ്പോൾ കേട്ടാലും കണ്ണ് നിറയുന്ന ദാസേട്ടൻ്റെ പാട്ടുമായി സജേഷ് പരമേശ്വരൻ

ദൈവം അനുഗ്രഹിച്ച് നൽകിയ ശബ്ദ മാധുര്യം കൊണ്ട് അനുഗ്രഹീതനായ ഒരു ഗായകനാണ് ശ്രീ.സജേഷ് പരമേശ്വരൻ. ഏതൊരു ഗാനവും ആത്മാവറിഞ്ഞ് പാടി ആസ്വാദകരെ മറ്റൊരു മാസ്മരിക ലോകത്തേയ്ക്ക് കൊണ്ടു പോകുന്ന ഈ അനുഗ്രഹീത ഗായകൻ്റെ ആലാപന മികവ് ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. അദ്ദേഹം തൻ്റെ യൂട്യൂബ് ചാനലിലൂടെയും ഫെയ്സ്ബുക്ക് പേജിലൂടെയും പങ്കുവെയ്ക്കുന്ന ഗാനങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചു വരുന്നത്.

ശ്രീ.വി.എം.വിനു സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ ചിത്രമായിരുന്നു വേഷം. ഇതിലെ ദാസേട്ടൻ പാടിയ വളരെ ഹൃദയസ്പർശിയായിട്ടുള്ള ഒരു ഗാനവുമായാണ് ശ്രീ.സജേഷ് പരമേശ്വരൻ നമുക്ക് മുന്നിൽ എത്തുന്നത്. കേൾക്കുന്ന ആർക്കും മനസ്സിലൊരു നൊമ്പരമുണർത്തുന്ന അസാധ്യ ഫീലോടെയാണ് സജേഷ് ഈ ഗാനം പാടുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് സംഗീതം ഒരുക്കിയത് എസ്.എ.രാജ്കുമാറായിരുന്നു.