രതീഷിൻ്റെ ഈ പാട്ടൊന്ന് കേൾക്കൂ.. ഈ ഗായകൻ ശരിയ്ക്കും ഞെട്ടിച്ചു കളഞ്ഞു. മനോഹരമായ ആലാപനം

ഗാനഗന്ധർവ്വൻ ശ്രീ.കെ.ജെ.യേശുദാസ് ആലപിച്ച ആത്മാവിൽ മുട്ടിവിളിച്ചത് പോലെ എന്ന ഗാനം രതീഷ് അസാധ്യമായി പാടി ഹൃദയം കവർന്നു. സ്മ്യൂൾ ആപ്ലിക്കേഷനിലൂടെ പാടി റെക്കോർഡ് ചെയ്ത ഈ ഗാനം അദ്ദേഹം ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്യുകയും അത് സംഗീത പ്രേമികൾ ഏറ്റെടുത്ത് വൈറലാക്കുകയും ചെയ്തു. ഇത്രയും പെർഫെഷനോടെ പാടുന്ന രതീഷിനെ പോലെയുള്ളവരെ നമുക്ക് പ്രോത്സാഹിപ്പിക്കാം.

ആരണ്യകം എന്ന മലയാള സിനിമയ്ക്ക് വേണ്ടിയായിരുന്നു പ്രിയ ദാസേട്ടൻ ഈ ഗാനം പാടിയത്. വിനീത്, സലീമ, നെടുമുടി വേണു തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ഹരിഹരനായിരുന്നു. ശ്രീ .ഒ.എൻ.വി.കുറുപ്പിൻ്റെ ഗാനരചനയ്ക്ക് സംഗീതം പകർന്നത് രഘുനാഥ് സേഠ്. കൈരളി ടിവിയിലെ ഗന്ധർവ്വ സംഗീതം എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്ത ഒരു ഗായകനായിരുന്നു രതീഷ്. ഇദ്ദേഹത്തെ പോലെയുള്ള കഴിവുള്ള പാട്ടുകാർ ഉയർന്ന് വരട്ടെ.