ടിക് ടോക്കിലെ ഈ കൊച്ചു കലാകാരിയ്ക്ക് ശബ്ദ സന്ദേശത്തിലൂടെ അഭിനന്ദനം അറിയിച്ച് മഞ്ജു വാര്യർ

മലയാളത്തിൻ്റെ പ്രിയ നടി മഞ്ജുവാര്യരുടെ വിവിധ കഥാപാത്രങ്ങൾ വളരെ ഭംഗിയായി ടിക് ടോക്കിലൂടെ അവതരിപ്പിച്ച് കൈയടി നേടിയ ഒരു കുഞ്ഞ് താരമാണ് പൂജ. ഈ എട്ട് വയസ്സുകാരിയുടെ പ്രകടനങ്ങൾ നവമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ആറാം തമ്പുരാൻ എന്ന സിനിമയിലെ ഉണ്ണിമായയുടെ വേഷത്തിലും നമ്മുടെ ആരോഗ്യമന്ത്രി ശ്രീ.ഷൈലജ ടീച്ചറായും ഈ കുട്ടിപ്രതിഭ അഭിനയിച്ച് തകർത്തു.

ജയേഷ് മേനോൻ്റെയും പൂർണ്ണിമയുടെയും മൂത്ത മകളായ പൂജയ്ക്ക് സ്നേഹാശംസകൾ. മുത്തശ്ശിയാണ് മോളുടെ വീഡിയോകളെല്ലാം സ്മാർട് ഫോണിൽ ഷൂട്ട് ചെയ്യുന്നത്. ടിക് ടോക്കിൽ പൂജയുടെ വീഡിയോകൾ ശ്രദ്ധിക്കപ്പെട്ടതോടെ പ്രിയ നടി മഞ്ജു വാര്യരും ശബ്ദ സന്ദേശത്തിലൂടെ മോൾക്ക് അഭിനന്ദനം അറിയിച്ചു. ഭാവിയിൽ നല്ലൊരു നടിയായി മാറാൻ മോൾക്ക് കഴിയട്ടെ പ്രാർത്ഥിക്കുന്നു ഒപ്പം എല്ലാവിധ നന്മകളും നേരുന്നു.