ഇന്ദ്രനീലിമയോലും.. ലക്ഷ്മി രാകേഷിൻ്റെ ശബ്ദത്തിൽ.. മനോഹരമെന്നല്ലാതെ മറ്റൊന്നും പറയാനില്ല

സ്മ്യൂൾ ആപ്ലിക്കേഷനിലൂടെ ഒട്ടനവധി അനുഗ്രഹീത ഗായകർ പുറത്ത് വന്നിട്ടുണ്ട്. സ്വന്തം വീട്ടിലിരുന്ന് ഇഷ്ടമുള്ള ഗാനങ്ങൾ ഏത് സമയത്തും പാടാൻ സ്മ്യൂൾ ഗായകരെ സഹായിച്ചു. സ്മ്യൂളിലൂടെ ലക്ഷ്മി രാകേഷ് പാടിയ പല ഗാനങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ആകർഷകമായ ശബ്ദമാധുരിയും മനോഹാരമായി പാടാനുള്ള കഴിവും സ്വന്തമായ ഈ ഗായികയുടെ ആലാപനം കേൾക്കാം.

തിരുവനന്തപുരം സ്വദേശിനിയായ ശ്രീമതി ലക്ഷ്മി രാകേഷ് ഇപ്പോൾ ഫാമിലിക്കൊപ്പം മസ്ക്കറ്റിലാണ് താമസിക്കുന്നത്. ഭരതൻ സംവിധാനം ചെയ്ത വൈശാലി എന്ന സിനിമയിൽ ചിത്ര ചേച്ചി ആലപിച്ച ഇന്ദ്രനീലിമയോലും എന്ന ഗാനം ലക്ഷ്മി പാടുകയും അത് നവമാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തു. ഒ.എൻ.വി.കുറുപ്പിൻ്റെ വരികൾക്ക് ബോംബെ രവിയുടെ സംഗീതം.

Scroll to Top