ഓ ദിൽറുബാ..അസാധ്യമായ വയലിൻ പ്രകടനത്തിലൂടെ വിസ്മയിപ്പിച്ച് ഇതാ ഒരു പെൺകുട്ടി..

വയലിൻ വാദത്തിൽ കഴിവ് തെളിയിച്ച ഒരു പ്രതിഭയാണ് വേദമിത്ര. ഹരിമുരളീരവം, പറയാൻ പറന്ന പരിഭവങ്ങൾ തുടങ്ങിയ ഗാനങ്ങളെല്ലാം വളരെ അനായാസമായി വയലിനിൽ വായിച്ച് ഇതിന് മുൻപും വേദമിത്ര നമ്മളെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. മനം കവരുന്ന വയലിൻ സംഗീതം തീർക്കുന്ന ഈ പെൺകുട്ടിയുടെ കഴിവിന് നൽകാം ഇന്നത്തെ നമ്മുടെ ഓരോ ലൈക്കും ഷെയറും. ഹരിഹരനും ചിത്രയും ചേർന്ന് പാടിയ ഈ ഗാനം മനോഹരമായ വയലിൻ നാദത്തിൽ നമുക്ക് സമ്മാനിച്ച വേദമിത്രയ്ക്ക് അഭിനന്ദനങ്ങൾ

കമൽ സംവിധാനം ചെയ്ത് മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ അഴകിയ രാവണൻ എന്ന ചിത്രത്തിലെ ഓ ദിൽറുബാ എന്ന ഗാനവും ഇതാ വേദമിത്രയുടെ ഗംഭീരമായ വയലിൻ വാദനത്തിൽ ആസ്വദിക്കാം. എത്ര പെർഫഷനോടെയാണ് ഈ പെൺകുട്ടി വയലിൻ വായിക്കുന്നത്. ഈ കഴിവിനെ നാം തീർച്ചയായും സപ്പോർട്ട് ചെയ്യണം. പ്രശസ്തമായ ഈ ഗാനത്തിൻ്റെ വരികൾ രചിച്ചത് കൈതപ്രവും സംഗീതം നൽകിയത് വിദ്യാസാഗറുമായിരുന്നു.