ഉണരൂണരൂ ഉണ്ണിപ്പൂവേ.. ജാനകിയമ്മയുടെ സുന്ദര ഗാനവുമായി ഡോക്ടർ രേവതി ശിവകുമാർ

ഡോക്ടറായ രേവതി ശിവകുമാറിൻ്റെ മധുരശബ്ദത്തിൽ നമുക്ക് കേൾക്കാം ഗാനകോകിലം ജാനകിയമ്മയുടെ എക്കാലത്തെയും ഒരു മനോഹര ഗാനം.മലയാള സിനിമ സംഗീതത്തിൻ്റെ സുവർണ്ണ കാലത്ത് ഇറങ്ങിയ ഗാനങ്ങൾ ഇന്നും നമ്മൾ ഏറെ കേൾക്കാൻ ആഗഹിക്കുന്നതും മനസ്സിൽ സൂക്ഷിക്കുന്നതുമാണ്. കാതുകളെ കുതിരണിയിച്ച നിത്യസുന്ദര ഗാനങ്ങൾ മറക്കാനാകില്ല.

പി.ഭാസ്ക്കരൻ മാഷ് സംവിധാനം ചെയ്ത മലയാള ചിത്രമായിരുന്നു അമ്മയെ കാണാൻ. സത്യൻ, മധു, ബഹദൂർ തുടങ്ങിയ താരങ്ങൾ അഭിനയിച്ച ഈ സിനിമയിലെ ജാനകിയമ്മ പാടിയ ഗാനവുമായാണ് രേവതി നമുക്ക് മുന്നിലെത്തുന്നത്. പി.ഭാസ്ക്കൻ മാഷ് എഴുതിയ വരികൾക്ക് കെ.രാഘവൻ മാസ്റ്റർ ആയിരുന്നു സംഗീതം നൽകിയത്. ഡോ.രേവതി ശിവകുമാറിൻ്റെ ആലാപനത്തിൽ ഇതാ ഈ നിത്യഹരിത ഗാനം ആസ്വദിക്കാം.