സനിഗ മോൾ നാളത്തെ വാനമ്പാടിയാകട്ടെ.. വീഡിയോ പങ്കുവച്ച് അഭിനന്ദനവുമായി ശ്രീ.എം.ജയചന്ദ്രൻ

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ തരംഗമായ ഒരു കൊച്ചു പാട്ടുകാരിയാണ് സനിഗ സന്തോഷ്. തിരുവില്വാമല സ്വദേശിയായ സന്തോഷും കുടുംബവും വാടകവീട്ടിലാണ് കുറെ വർഷങ്ങളായി കഴിഞ്ഞു വരുന്നത്. അച്ഛന് കൂട്ടായി മകളും വേദികളിൽ പാടി വരുന്നു. ജന്മസിദ്ധമായി പാടാൻ കഴിവ് ലഭിച്ച ഈ മിടുക്കിയുടെ പാട്ട് വീഡിയോകൾ ഇതിനകം നവമാധ്യമങ്ങളിൽ വൈറലാണ്.

ഇപ്പോൾ ഇതാ പ്രശസ്ത സംഗീത സംവിധായകനായ ശ്രീ.എം.ജയചന്ദ്രൻ തൻ്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിൽ സനിഗ മോളുടെ പാട്ട് വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് മോൾക്ക് അഭിനന്ദനം അറിയിച്ചിരിക്കുകയാണ്. ഈ ചെറുപ്രായത്തിൽ ഇങ്ങനെ പാടാൻ കഴിയുന്നത് അത്ഭുതം എന്നേ പറയാൻ കഴിയൂ എന്നാണ് സനിഗ മോളുടെ ആലാപനത്തെ ജയചന്ദ്രൻ സാർ വിശേഷിപ്പിച്ചത്.