കടലിന്നക്കരെ പോയോരെ.. സ്നേഹഗീതവുമായി ചിത്ര ചേച്ചിയും അറബി ഗായകനും

നാട്ടിലേയ്ക്ക് തിരിച്ചു വരുന്ന പ്രിയപ്പെട്ട പ്രവാസികൾക്ക് വേണ്ടി ഇതാ ഒരു സ്നേഹഗീതം. മലയാളത്തിൻ്റെ വാനമ്പാടിയായ നമ്മുടെ ചിത്ര ചേച്ചിയും അറബി പാട്ടുകാരനായ ശ്രീ.അഹമ്മദ് മൈമാനിയും ചേർന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നും ജന്മനാട്ടിലേയ്ക്ക് മടങ്ങിയെത്തുന്ന എല്ലാ പ്രവാസികൾക്കുമായി ഈ ഗാനം സമർപ്പിക്കുന്നു.

ചെമ്മീൻ എന്ന സിനിമയിലെ ഏറെ പ്രശസ്തമായ കടലിനക്കരെ പോണോരെ എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ അതേ ഈണത്തിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. എൻ.വി.അജിത്ത്, ഡോ.എം.എസ്.നൗഫൽ, ജെബിൻ ജോസഫ്, എന്നിവർ ചേർന്നാണ് ഈ സ്നേഹഗീതത്തിൻ്റെ ഗാനരചന നിർവ്വഹിച്ചിരിക്കുന്നത്. അശ്വിൻ ജോൺസനാണ് ഈ ഗാനത്തിൻ്റെ പ്രോഗ്രാമിങ്ങ് ചെയ്തിരിക്കുന്നത്.

Scroll to Top