കിലുക്കം സിനിമയിൽ രേവതി ഗംഭീരമാക്കിയ സീൻ അഭിനയിച്ച് തകർത്ത് മരിയ പ്രിയൻസ്

പ്രിയദർശൻ്റെ സംവിധാനത്തിൽ പുറത്ത് വന്ന ഒരു ചിത്രമായിരുന്നു കിലുക്കം. മോഹൻലാൽ, ജഗതി ശ്രീകുമാർ, രേവതി, തിലകൻ തുടങ്ങി നമ്മുടെ ഇഷ്ട താരങ്ങൾ അഭിനയിച്ച് വിസ്മയിപ്പിച്ച ഈ സിനിമയിലെ ഓരോ രംഗങ്ങളും പാട്ടുകളും നമുക്ക് മറക്കാനാകില്ല. നർമ്മം നിറഞ്ഞ സംഭാഷണങ്ങളും ഹൃദയസ്പർശിയായ ചില അഭിനമുഹൂർത്തങ്ങൾ കൊണ്ട് മനോഹരമായ ഈ ചിത്രത്തിലെ ഒരു രംഗം നമുക്ക് മുന്നിൽ മരിയ പ്രിൻസ് അവതരിപ്പിക്കുന്നു.

ഡബ്സ് മാഷ് വീഡിയോകളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച ഈ കലാകാരിയുടെ ഓരോ പ്രകടനങ്ങളും വളരെ മനോഹരമാണ്. കഥാപാത്രമായി ജീവിക്കുകയാണ് എന്ന് നമ്മൾക്ക് തോന്നുന്ന രീതിയിലാണ് ഈ പെൺകുട്ടി അഭിനയം കാഴ്ച്ചവെയ്ക്കുന്നത്. എല്ലാവരും ഈ വീഡിയോ തീർച്ചയായും ഒന്ന് കാണുക. ഇതുപോലെ കഴിവുള്ള കലാകാരികൾക്ക് പ്രോത്സാഹനം നൽകി നമുക്ക് അവരെ ഉയരങ്ങളിലെത്തിക്കാം.