അട്ടപ്പാടിയിൽ നിന്നും ഇതാ ഒരു സംഗീതാധ്യാപിക..റെമിയ പി.ദാസ് പാടിയ ഒരു മനോഹര ഗാനം

പാലക്കാട് ജില്ലയിലെ അട്ടപ്പാടി സ്വദേശിനിയായ റെമിയ പി.ദാസ് ആലപിച്ച ഒരു മനോഹര ഗാനം നമുക്ക് ആസ്വദിക്കാം. അട്ടപ്പാടി കൂക്കംപാളയം സെൻ്റ് പീറ്റേഴ്സ് ഹൈസ്ക്കൂളിൽ മ്യൂസിക് ടീച്ചറായി ജോലി ചെയ്ത് വരികയാണ് ഈ കലാകാരി. ഈ ലോക്ക് ഡൗൺ സമയത്ത് പ്രിയപ്പെട്ടവർക്കായി മധുര ഗാനങ്ങൾ പാടി പങ്കുവെയ്ക്കുന്ന ടീച്ചറുടെ ശബ്ദത്തിൽ ഈ ഗാനം കേൾക്കാം.

ചിന്നത്തമ്പി സിനിമയിൽ ശ്രീ.എസ്.പി.ബാലസുബ്രമണ്യവും സ്വർണ്ണലതയും ചേർന്ന് പാടിയ ഒരു സൂപ്പർ ഹിറ്റ് ഗാനമാണ് ടീച്ചർ നമുക്കായി ആലപിക്കുന്നത്. ആ ശബ്ദവും ആലാപനവും ആർക്കും ഇഷ്ടമാകും. നവമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്ന ഈ പാട്ട് വീഡിയോ ഒന്ന് കണ്ടു നോക്കുക. ടീച്ചറുടെ ഗാനാലാപനം ഇഷ്ടമായാൽ മറ്റുള്ളവരിലേയ്ക്ക് ഷെയർ ചെയ്ത് പ്രോത്സാഹിപ്പിക്കാൻ മറക്കരുത്

Scroll to Top